കോഴിക്കോട് എയർപോർട്ടിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്❗️ ആറു മാസം പകൽ റൺവെ അടച്ചിടും

0
4434

കരിപ്പൂർ: കോഴിക്കോട് എയർപോർട്ടിന്റെ റൺവെ ആറു മാസം പകൽ അടച്ചിടുന്നു. റൺവെ റീ കാർപറ്റിംഗ് നടക്കുന്നതിനാലാണ് ആറു മാസക്കാലത്തേക്ക് പകൽ സമയത്ത് വിമാനങ്ങൾക്ക് വിലക്ക്. ജനുവരി 15 മുതൽ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് റൺവെ അടച്ചിടുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിനാൽ തന്നെ ഈ സമയങ്ങളിൽ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങുകയോ യാത്ര പുറപ്പെടുകയോ ചെയ്യുകയില്ല. എന്നാൽ, ഈ സമയങ്ങളിലെ വിമാനങ്ങൾ രാത്രി സമയത്തേക്ക് ഷെഡ്യുൾ ചെയ്യുന്നുണ്ട്.

ജനുവരി 15 മുതൽ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ റൺവെ അടച്ചിടുമെന്നും യാത്രക്കാർ പുതുക്കിയ സമയക്രമം അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് ഡയരക്ടർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിമാനത്താവളത്തിന്റെ സുഗമമായ നടത്തിപ്പിന് റീ കാർപ്പറ്റിംഗ് അനിവാര്യമാണെന്നും അതിനാൽ ആറ് മാസത്തേക്ക് വിമാന സർവ്വീസുകൾ വൈകിട്ട് 6 മണി മുതൽ രാവിലെ 10 മണി വരെയാവുമെന്നും അറിയിപ്പിൽ പറയുന്നു.

എയർപോർട്ട് അതോറിറ്റി പ്രസ്താവന 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക