ഫുട്ബോൾ ഇതിഹാസങ്ങൾ ഏറ്റു മുട്ടുന്ന റിയാദ് സീസണ്‍ കപ്പിൽ ലേലത്തിൽ വെച്ച ഏക വിഐപി ടിക്കറ്റിന്റെ വില 90 ലക്ഷം റിയാലെത്തി

0
2305

റിയാദ്: ഫുട്ബോൾ ഇതിഹാസങ്ങൾ
ഏറ്റു മുട്ടുന്ന റിയാദ് സീസണ്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലേലത്തിന് വെച്ച ഏക വിഐപി ടിക്കറ്റിന്റെ വില 90 ലക്ഷം റിയാലെത്തി. സഊദിയിലെ ബിസിനസ് പ്രമുഖനായ ഖാലിദ് അല്‍മുശ്‌രിഫ് ആണ് 90 ലക്ഷം റിയാലിന് ലേലം വിളിച്ചിരിക്കുന്നതെന്ന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ തുര്‍ക്കി ആലുശൈഖ് വെളിപ്പെടുത്തി.

19ന് റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മെസ്സിയും റോണാള്‍ഡോയും തമ്മിൽ ഏറ്റു മുട്ടും.