ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തയാഴ്‌ച സഊദിയിൽ

0
1468

റിയാദ്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെൻററികാര്യ മന്ത്രിയുമായ വി. മുരളീധരൻ സഊദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനതിനെത്തുന്നു. ഈ മാസം 15 മുതൽ 17 വരെയാണ് സന്ദർശനം. കിഴക്കൻ സഊദിയിലെ ദമാമിലാണ് ഔദ്യോഗിക പര്യടന പരിപാടികളുമായി ആദ്യമെത്തുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

15 ദമാമിൽ എത്തുന്ന വിദേശകാര്യ മന്ത്രി 17 ന് തലസ്ഥാന നഗരിയായ റിയാദിലെത്തി സഊദി ഉന്നത അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികകളിലും സംബന്ധിക്കും. ഇതാദ്യമായാണ് വി. മുരളീധരെൻറ സഊദി സന്ദർശനം.

മന്ത്രിയെത്തുന്ന ദമാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായും സാമൂഹിക സംഘടനാപ്രതിനിധികളുമായും സാമൂഹികപ്രവർത്തകരുമായും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞവർഷം സെപ്റ്റംബർ 10ന് സഊദിയിൽ സന്ദർശനം നടത്തിയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക