കമ്പനിയുടെ രഹസ്യവിവരം ചോർത്തി; മുൻ ജീവനക്കാരന് ഒരു ലക്ഷം ദിർഹം പിഴ

0
871

അബുദാബി: കമ്പനിയുടെ രഹസ്യവിവരം ചോർത്തിയതിന് മുൻ ജീവനക്കാരന് അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് കോടതി ഒരു ലക്ഷം ദിർഹം (22.42 ലക്ഷം രൂപ) പിഴ ചുമത്തി.

ടാക്സ് ഏജന്റായി ജോലി ചെയ്തിരുന്നയാൾ പ്രധാനപ്പെട്ടതും രഹസ്യവുമായ പലിശ വിവരങ്ങൾ ചോർത്തുകയായിരുന്നു. ഇതേ തുടർന്ന് 4.9 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി സമർപ്പിച്ച കേസിലാണ് വിധി. നേരത്തെ പ്രതിക്കു ക്രിമിനൽ കോടതി 10,000 ദിർഹം പിഴ വിധിച്ചിരുന്നു.