സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
2449

ദമാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നും കനത്ത മഴ. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കര്‍ശന ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനും ഇന്ന് അവധി നല്‍കി. ദമാം, അല്‍ഖോബാര്‍, ജുബൈല്‍ എന്നിവിടങ്ങളിലാണ് ഇന്നും കനത്ത മഴ തുടരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതേസമയം, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ്, ഖസിം, കിഴക്കൻ മേഖലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പിലുണ്ട്.

മഴയുടെ ഫലമായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ, വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജാഗ്രത പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എല്ലാവരോടും ആഹ്വാനം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക