സഊദിയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ചു; സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

0
2819

റിയാദ്: സഊദി അറേബ്യയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റിലായി. റിയാദ് പൊലീസാണ് നടപടിയെടുത്തത്. ഒരു പ്രവാസി യുവതിയും നൈജീരിയക്കാരനായ യുവാവും രണ്ട് സഊദി പൗരന്മാരുമാണ് സംഭവത്തില്‍ അറസ്റ്റിലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു സംസ്‍കാരത്തിന് നിരക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണ് നടപടിക്ക് കാരണമായതെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്‍ത ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോള്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക