കൊൽക്കത്ത: രാജ്യാന്തര വിമാനത്തിൽ ഇന്ത്യക്കാരായ യാത്രക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ബാങ്കോക്കിൽനിന്ന് കൊൽക്കത്തയിലേക്കു പുറപ്പെട്ട തായ് സ്മൈൽ എയർവേ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടു യാത്രക്കാർ തമ്മിൽ ആദ്യം വാക്കുതർക്കത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീടു കയ്യാങ്കളിയിൽ എത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇവരിൽ ഒരാളുടെ സുഹൃത്തുക്കളും സംഘർഷത്തിന്റെ ഭാഗമായി. എയർ ഹോസ്റ്റസും മറ്റു യാത്രക്കാരും ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. അതേസമയം, യാത്രക്കാർ തമ്മിലുള്ള വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല.
അതേസമയം, വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കി മറ്റു യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കിയ സംഭവത്തിൽ ഇരുവരെയും നോ ഫ്ലൈ ലിസ്റ്റിൽ പെടുത്തണമെന്ന് ട്വിറ്ററിൽ വിമർശനം ഉയരുന്നു.
വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Video of a fight between pax that broke out on @ThaiSmileAirway flight
Reportedly on a Bangkok-India flight of Dec 27 pic.twitter.com/qyGJdaWXxC
— Saurabh Sinha (@27saurabhsinha) December 28, 2022