കോഴിക്കോട്: ലക്ഷങ്ങള്‍ ചെലവഴിച്ച പ്രചാരണമോ കൊട്ടിഘോഷങ്ങളോ ഇല്ലാതെ കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ നേതൃനിര പൊടുന്നനെയൊരു സുപ്രഭാതത്തില്‍ വിളിച്ചപ്പോള്‍ ആ വിളികേട്ട് ലക്ഷങ്ങളാണ് കടപ്പുറത്ത് ചരിത്രം തീര്‍ക്കാന്‍ അലകടലായി എത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കുമെന്നും കേരളത്തിലെ നവീനവാദികളിൽ പലരും ഹദീസ് നിഷേധ ആശയങ്ങളെ പിന്തുടർന്നുവരുന്നുവെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കേവലം യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്‌ലാമിന്റെ രീതിയല്ല. മതവിധികൾ മനുഷ്യയുക്തി ഉപയോഗിച്ചല്ല കണ്ടത്തേണ്ടതെന്നും ഇസ്‌ലാമിന്റെ തനിമ നിലനിർത്തുകയാണ് സമസ്ത ഇക്കാലം വരെ ചെയ്തിട്ടുള്ളതെന്നും തങ്ങൾ പറഞ്ഞു.
ഇസ്‌ലാമിനെ തകർക്കുന്നതിനായി പ്രമാണങ്ങളിൽ കൈവെക്കുക എന്നതായിരുന്നു എല്ലാ മതവിരുദ്ധരും ചെയ്തിരുന്നത്. ഖുർആൻ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നതിന് തടസ്സമാവുന്നതിനാൽ ഹദീസിനെതിരെ തിരിയുകയും ചെയ്തു. അത് എളുപ്പമാക്കാൻ സ്വഹാബത്തിനെയും നവീനവാദികൾ തള്ളിപ്പറഞ്ഞു. മുസ്‌ലിംകളെ പാർശ്വവൽക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവർ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്. തങ്ങളുടെ വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടി അത്തരം നീക്കങ്ങൾ നടത്തൽ മുജാഹിദ് വിഭാഗത്തിന്റെ രീതിയാണെന്നും തങ്ങൾ പറഞ്ഞു.
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മതേതര സ്വഭാവം നിലനിർത്തുന്നതിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഹിച്ച പങ്ക് നിസ്തുലമാണ്. രാജ്യപുരോഗതിക്ക് മൂല്യാധിഷ്ഠിത പിന്തുണയാണ് പ്രധാനമായും വേണ്ടത്. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ സമസ്ത ഏകദേശം നൂറോളം വർഷങ്ങൾ പ്രയത്നിക്കുകയും പൂർണ പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ടെന്നും തങ്ങൾ പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വത്തിനും ഐക്യത്തിനും വളർച്ചയ്ക്കും സമസ്ത നൽകിയ പിന്തുണ അനിർവചനീയമാണ്. ഇക്കാലമത്രയും മതസൗഹാർദത്തിനും രാജ്യപുരോഗതിക്കുമെതിരായ ഒരു പ്രവർത്തനവും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സമസ്തയെന്ന സംഘശക്തിയെ തകർക്കാൻ ആർക്കുമാവില്ല. മഹാൻമാരായ പൂർവികർ സ്ഥാപിച്ച ഇലാഹിയ്യായ സംഘടനയാണ് സമസ്ത. സ്വഹാബത്തിന്റെയും താബിഉകളുടെയും പാത പിന്തുടർന്നാണ് കഴിഞ്ഞ നൂറോളം വർഷങ്ങൾ സമസ്ത ഇവിടെ ലക്ഷ്യം സാധ്യമാക്കി വരുന്നത്. കേരളീയ മുസ്‌ലിം സമുദായത്തിൽ അനൈക്യം സൃഷ്ടിച്ച് കടന്നുവന്ന ബിദഈ നവീനവാദികളെ പ്രതിരോധിക്കാൻ കൂടിയാണ് സമസ്ത രൂപീകൃതമാകുന്നത്.
വിശുദ്ധ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുകയും അതിനെതിരേ വരുന്ന ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അദൃശ്യജ്ഞാനം (ഇൽമുൽ ഗൈബ്), തവസ്സുൽ, ഇസ്തിഗാസ, ഖബർ സിയാറത്ത്, ഖുതുബ പരിഭാഷ തുടങ്ങിയവയ്ക്കെതിരായ മുജാഹിദ് വിഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കളയണം.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തീവ്രവാദത്തെ എതിർക്കാൻ മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് അപലപനീയമാണ്. ഇതിലൂടെ മുസ്‌ലിംകളെ അവമതിക്കുകയാണ് ചെയ്യുന്നത്. അറബിവേഷം ധരിപ്പിച്ച് ചിത്രീകരിച്ചത് അറബ് നാടുമായുള്ള ബന്ധത്തെ തകരാറിലാക്കുന്നതാണ്. ഇതൊക്കെ ആരുടെ ഭാഗത്തുനിന്നായാലും എതിർക്കപ്പെടേണ്ടതാണ്. മതസമൂഹങ്ങൾക്കും വ്യത്യസ്തമായ വ്യക്തിനിയമങ്ങൾ രൂപീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം.
ഇന്ത്യൻ ഭരണഘടന ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന മതേതരത്വവും മൗലികവകാശങ്ങളുമാണ് ഓരോ ഉയർത്തിപ്പിടിക്കുന്ന മതേതര സങ്കൽപം, എല്ലാ മതങ്ങൾക്കും തുല്യമായ സ്ഥാനം ഉറപ്പുവരുത്തുക എന്നതാണ്. ഈ വ്യത്യസ്ത നിയമങ്ങൾ റദ്ദ് ചെയ്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യ പുഗോരതിയെ ബാധിക്കുമെന്നും അതിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും തങ്ങൾ പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്ത കടപ്പാട്: സുപ്രഭാതം




