ദമാം: മലയാളി യുവാവ് ദമാമിൽ മരണപ്പെട്ടു. പെരുമ്പാവൂർ റയോണ്‍പുരം തെക്കേക്കുടി നവാബ് മകന്‍ നിബിന്‍ നവാസ് (34) ആണ് മരണപ്പെട്ടത്. ഹൃയഘാതത്തെ തുടര്‍ന്ന് സഊദി അറേബ്യയിലെ ദമാമിൽ ഇന്ന് രാവിലെ 7 മണിക്ക് ആയിരുന്നു മരണം.
മാതാവ്: നസീമ. ഭാര്യ. മേക്കാലടി എട്ടിയാട്ടര കുടുംബാംഗം സന നിബിന്‍. മക്കള്‍: ഇഷാല്‍ ഫാത്തിമ (6), നിസ്‌വ മറിയം (6 മാസം).
സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്‍റെ നേത്യത്വത്തില്‍ നടക്കുന്ന തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം, സൗത്ത് വല്ലം മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു




