റിയാദ്: ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷന്റെ (ഫിഫ) അന്താരാഷ്ട്ര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സഊദി വനിത അനൗദ് അൽ അസ്മരി.
സഊദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) പ്രസിദ്ധീകരിച്ച പട്ടികയിൽ ഫിഫ പരിശോധിച്ച 8 റഫറിമാരുടെ പട്ടികയിലെ ഏക വനിതയാണ് അൽ അസ്മരി
ഫിഫ അംഗീകരിച്ച അസിസ്റ്റന്റ് റഫറിമാർ, VAR റഫറിമാർ, ഫുട്‌സൽ റഫറിമാർ എന്നിവരുടെ പേരുകളും ഫെഡറേഷൻ പട്ടികപ്പെടുത്തി.
2018 ൽ സഊദി വിമൻസ് ലീഗിലെ മത്സരങ്ങളുടെ ഒരു പരമ്പര നിയന്ത്രിച്ചുകൊണ്ടാണ് അൽ-അസ്മരി തന്റെ കായിക ജീവിതം ആരംഭിച്ചത്. ഫിഫയുടെ അഭിപ്രായത്തിൽ, സൗദിയുടെ പട്ടികയിൽ അന്താരാഷ്ട്ര റഫറി ബാഡ്ജ് കൈവശമുള്ള ആദ്യത്തെ സൗദി വനിതയായി അവർ തിരഞ്ഞെടുക്കപ്പെട്ടു.




