ഈ വർഷത്തെ ഹജ്ജിനായി നാല് പാക്കേജുകൾ

0
3657

റിയാദ്: ഈ വർഷത്തെ ഹജ്ജിന്നുള്ള പാക്കേജുകളുടെ വിവരങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ടു. സഊദി അറേബ്യയില്‍ നിന്നുള്ള ആഭ്യന്തര ഹാജിമാർക്കായി നാല് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പാക്കേജ് 3465 റിയാലും കൂടിയ പാക്കേജ് 11435 റിയാലുമാണ് വാറ്റ് കൂടാതെയുള്ള ഫീസ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാക്കേജ് ഒന്ന്: 10,596 മുതൽ 11,841, പാക്കേജ് രണ്ട്: 8,092-8,548, പാക്കേജ് 03: 13,150, പാക്കേജ് 04: 3,984 റിയാൽ എന്നിങ്ങനെയാണ് വാറ്റ് ഉൾപ്പെടെയുള്ള പാക്കേജ് നിരക്ക്. ഓരോ നിരക്കിന് അനുസരിച്ചും താമസ സൗകര്യങ്ങളും യാത്ര സൗകര്യങ്ങളും ഉൾപ്പെടെയുള്ളതിൽ വ്യത്യാസം ഉണ്ടായിരിക്കും.

വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ ഹജ്ജിന് അപേക്ഷ നൽകാം.വെബ്സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ മൊബൈലിലേക്ക് സന്ദേശമെത്തും. തുടർന്ന് ശേഷം പണമടച്ച് ഇത് ഉറപ്പ് വരുത്തണം. അതോടെ ലഭിക്കുന്ന തസ്‌രീഹ് അബ്ശിര്‍ പ്രിന്റെടുത്ത് കയ്യിൽ കരുതണം. ഇതാണ് ഹജ്ജ് തസ്‌രീഹ് (അനുമതിപത്രം) ലഭിക്കുന്നതിനുളള ഘട്ടങ്ങളെന്ന് മന്ത്രാലയം വിശദീകരിച്ചു.

വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റു നിബന്ധനകൾ അറിയാൻ താഴെയുള്ള ലിങ്ക് വായിക്കുക👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു