മക്ക: ആഴ്ചകൾക്ക് മുമ്പ് മക്കയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു തിരൂര്‍ വെട്ടം സ്വദേശി നൗഷാദ് പൂളക്കാട്ടില്‍ ആണ് മക്കയില്‍ നിര്യാതനായത്. വാഹനാപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചതായും മക്കയില്‍ ഖബറടക്കുമെന്നും കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു. അടുത്തിടെ വാഹനം ഓടിക്കാൻ പഠിച്ച ശേഷം സ്വന്തമായി പോകുന്നതിനിടെ കൺട്രോൾ നഷ്ടപ്പെട്ടതോടെ വാഹനം അപകടത്തിൽ പെടുകയായിരിന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക