സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു

0
1777

മസ്കറ്റ്: സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി വീട്ടമ്മ ഒമാനില്‍ മരിച്ചു. മലപ്പുറം എടപ്പാൾ അയലക്കാട് ചിറക്കൽ ഖദീജ (60) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സുവൈക്കിൽ മരണപ്പെട്ടത്. സന്ദർശന വിസയിൽ മകളുടെ അടുക്കൽ വന്നതായിരുന്നു.

മക്കൾ: അസ്‍മ, സൈനബ. മരുമക്കൾ: ഇസ്മായിൽ (സുവൈക്ക് ഫൈസൽ ഷോപ്പിംഗ് സെന്റർ ഉടമ), ഖാലിദ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ പുലർച്ചെ രണ്ട് മണിക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക