സഊദിയിൽ മൂന്ന് ദശലക്ഷത്തിലധികം നാർക്കോട്ടിക് ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

0
2004

റിയാദ്: സഊദിയിൽ 3 ദശലക്ഷത്തിലധികം നാർക്കോട്ടിക് ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമം തടഞ്ഞതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.

ഒരു ട്രക്കിന്റെ അറകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇതെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുജിദി വിശദീകരിച്ചു.

സംഭവത്തിൽ മൂന്ന് പൗരന്മാരാരെ അറസ്റ്റ് ചെയ്തു. അവർക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.