ദുബൈ: കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശിയായ പി.കെ ഷംസുദ്ദീന്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാതാവ്: സഫിയ. പിതാവ്: അഹമ്മദ്. ഭാര്യ: നൗഫീറ. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, സഫറിയ, സുനീറ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക