റിയാദ്: സഊദിയിൽ പടിഞ്ഞാറൻ മേഖല ഉൾപ്പെടെ വിവിധയിടങ്ങളിൽ മഴ തുടരുന്നു. ജിദ്ദ, മക്ക, മദീന, റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഏതാനും ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ജിദ്ദയിലും മക്കയിലും ഇന്നും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അല്‍ജമൂം, അല്‍കാമില്‍, ബഹറ, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കും.
അതേസമയം അടുത്ത മണിക്കൂറുകളില്‍ മക്ക, മദീന, ഹായില്‍, റിയാദ്, അല്‍ഖസീം എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അധികൃതർ അവധി നൽകിയിരുന്നു.




