റിയാദ് സീസൺ 2022 സന്ദർശകരുടെ എണ്ണം 3 മാസത്തിനുള്ളിൽ 10 ദശലക്ഷം കവിഞ്ഞു

0
800

റിയാദ്: റിയാദ് സീസൺ 2022 സന്ദർശകരുടെ എണ്ണം 3 മാസത്തിനുള്ളിൽ 10 ദശലക്ഷം കവിഞ്ഞു. “ഭാവനയ്‌ക്കപ്പുറം” എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ബൃഹത്തായ ഇവന്റ് സൗദി അറേബ്യയ്‌ക്കകത്തും രാജ്യത്തിന് പുറത്തുമുള്ള എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെയും ആകർഷിക്കാൻ കഴിഞ്ഞു.

ഈ സീസണിലെ പ്രവർത്തനങ്ങളിൽ ഗെയിമുകൾ, സംസ്കാരം, ഫാഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങൾ സന്ദർശകരെ ആകർഷിച്ചു.

റെസ്റ്റോറന്റുകൾക്കും കഫേകൾക്കും പുറമെ സംഗീതം, ഗെയിമുകൾ, സംസ്കാരം, പൈതൃകം, ഫാഷൻ, പെർഫ്യൂമുകൾ വിവിധ വിനോദ പരിപാടികൾ മിന്നുന്ന ഷോകളും റിയാദ് സീസൺ 2022 സന്ദർശകർ ആസ്വദിച്ചു.

ലോകമെമ്പാടുമുള്ള വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന 10 പ്രധാന രാജ്യങ്ങളുടെ 10 പവലിയനുകളുള്ള 1.2 കിലോമീറ്റർ നീളമുള്ള (Boulevard World) റിയാദ് സീസണിലെ ഏറ്റവും വലിയ മേഖലയ്ക്കും ഈ സീസൺ സാക്ഷ്യം വഹിച്ചു.

WWE പോലുള്ള കായിക മത്സരങ്ങൾക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം, കേബിൾ കാർ ഗതാഗതം, ക്ലൗഡ് എംബ്രേസിംഗ് ലോഞ്ചുകൾ എന്നിവയുൾപ്പെടെ 15 വിനോദ മേഖലകൾ ഉൾക്കൊള്ളിച്ചുകൊണ്ട് റിയാദ് സീസൺ 2022 വ്യത്യസ്‌തമായി.

അന്താരാഷ്ട്ര സിർക്യു ഡു സോലെയിൽ, കരിമരുന്ന് പ്രദർശനങ്ങൾ, അറബിക്, അന്തർദേശീയ തിയറ്റർ ഷോകൾ, കച്ചേരികൾ, പ്രാദേശികവും അന്തർദേശീയവുമായ പ്രദർശനങ്ങൾ എന്നിക്കും സീസൺ സാക്ഷ്യം വഹിച്ചു.