കാറുകൾക്ക് റൊണാൾഡോയുടേയും മെസ്സിയുടെയും പേരും നമ്പറും, കോടികൾ വില പറഞ്ഞ് ആളുകൾ രംഗത്ത്, വിൽക്കാൻ തയാറാകാതെ സഊദി ഉടമ

0
5867

റിയാദ്: ഫുട്‌ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അർജൻ്റീനിയൻ ഫുട്ബോൾ ഇതിഹാസം മെസ്സിയുടെയും പേരും ജേഴ്സി നമ്പറുമുളള കാറുകൾ കൈക്കലാക്കാൻ ലക്ഷങ്ങൾ വില പറഞ്ഞു ആരാധകർ. സഊദിയിലെ ഹായിലിലാണ് ആരാധകർ കാറുകൾ സ്വന്തമാക്കാൻ ലക്ഷങ്ങൾ ഓഫാറുകളുമായി രംഗത്തെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് കുടുംബപ്പേര് (DUN) നമ്പർ പ്ലേറ്റായുള്ള കാറിന് 1.3 ദശലക്ഷം റിയാൽ (ഏകദേശം 2 കോടി 86 ലക്ഷത്തിലധികം രൂപ) വില പറഞ്ഞിട്ടും ഇദ്ദേഹം വിൽക്കാൻ തയ്യാറായില്ലെന്ന് റിപ്പോർട്ട്. DUN 7 എന്ന നമ്പർ പ്ലേറ്റാണ് വൻ തുക വില പറഞ്ഞിട്ടും സഊദിയിലെ ഹായിലിൽ ഉള്ള വ്യവസായി കൊടുക്കാൻ തയ്യാറാകാതിരുന്നത്.

ഫോട്‌ബോൾ മൈതാനത്ത് മായാജാലം സൃഷ്ടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അൽ നസർ കരാർ ഒപ്പിട്ടതോടെ തൻ്റെ നമ്പർ പ്ലേറ്റിന് ജനപ്രീതി വർധിച്ചുവെന്ന് കാറിൻ്റെ ഉടമ ബറാക്ക് അൽ അൽവാൻ പറഞ്ഞു. അർജൻ്റീനിയൻ ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ പേരും ജേഴ്സി നമ്പറുമുളള മറ്റൊരു നമ്പർ പ്ലേറ്റും തൻ്റെ പക്കലുണ്ടെന്നും, വലിയ തുക ലഭിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക