സഊദിയിൽ 20 പുതിയ “കൊറോണ” കേസുകളും 3 മരണങ്ങളും

0
4171

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതോടെ, ഇത് ഇതുവരെയുള്ള മൊത്തം രോഗബാധിതരുടെ എണ്ണം 827,004 കേസുകളിലേക്ക് എത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

27 രോഗികൾ വൈറസിൽ നിന്ന് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം കൊവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വെബ്‌സൈറ്റ് വഴി പ്രസ്താവിച്ചു. ഇതോടെ, മൊത്തം രോഗമുക്തരുടെ എണ്ണം 814,595 ആയി.

ശനിയാഴ്ച 3 മരണങ്ങൾ രേഖപ്പെടുത്തിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളെക്കാൾ പ്രതിദിന മരണം ഉയർന്നിട്ടുണ്ട്. കൊറോണ മഹാമാരി ആരംഭിച്ചത് മുതൽ ഇതുവരെ 9,518 രോഗബാധിതരാണ് മരണപ്പെട്ടത്.

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും ഇതുവരെ രാജ്യത്ത് നൽകിയ കൊറോണ വാക്‌സിനുകളുടെ എണ്ണം 69,072,126 ഡോസുകളിൽ എത്തിയതായും മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക