ജിദ്ദയിൽ നിന്ന് സംസം വെള്ളം വിമാനത്തിൽ കൊണ്ട് പോകുന്നതിന് നിയന്ത്രണം

0
6412

ജിദ്ദ: ജിദ്ദയിൽ നിന്ന് സംസം വെള്ളം വിമാനത്തിൽ കൊണ്ട് പോകുന്നതിന് നിയന്ത്രണം ഉള്ളതായി ഓർമ്മിപ്പിച്ച് അധികൃതർ. ജിദ്ദ അന്താരാഷ്ട്ര വിമാനങ്ങളില്‍ നിന്ന് സംസം കൊണ്ടു പോകുന്നതിനാണ് നിയന്ത്രണം. സംസം ബോട്ടില്‍ കൊണ്ടു പോകാനുള്ള അനുമതി ഹജ്, ഉംറ വിസക്കാര്‍ക്ക് മാത്രമാണ് ഓര്‍മിപ്പിച്ച് അധികൃതർ സര്‍ക്കുലര്‍ പുറത്തിറക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിംഗ് അബുദല്ല ബിന്‍ അബ്ദുല്‍ അസീസ് സംസം വാട്ടര്‍ കമ്പനി പുറത്തിറക്കുന്ന അഞ്ച് ലിറ്റര്‍ സംസം ബോട്ടില്‍ കൊണ്ടുപോകാനായി ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് മാത്രമാണ് അനുമതിയുള്ളതെന്നാണ് മുന്നറിയിപ്പ്.

നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ഹജ്, ഉംറകാര്യ എക്‌സിക്യുട്ടീവ് ഡെപ്യൂട്ടി പ്രസിഡന്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

ലഗേജിന്റെ ഭാഗമായി സംസം ബോട്ടില്‍ കൊണ്ടുപോകാന്‍ ചില വിമാന കമ്പനികള്‍ അനുവദിച്ചിരുന്നു. ഉംറ വിസയില്‍ വരുന്നവര്‍ക്ക് അഞ്ച് ലിറ്ററിന്റെ ഒരു ബോട്ടില്‍ സംസം കൊണ്ടു പോകാന്‍ മാത്രമാണ് അനുമതിയെന്ന് അറിയിപ്പില്‍ പറയുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക