സഊദിയിൽ പുക ശ്വസിച്ച് വീണ്ടും പ്രവാസി ഇന്ത്യക്കാരൻ മരണപ്പെട്ടു

0
2232

റിയാദ്: സഊദിയിൽ പുക ശ്വസിച്ച് വീണ്ടും പ്രവാസി മരണപ്പെട്ടു. ഇന്ത്യക്കാരൻ ആണ് മരണപ്പെട്ടത്. റിയാദിന് സമീപം തുമൈറിൽ ഉണ്ടായ അത്യാഹിതത്തിൽ യുപി വാരാണസി മുഫീഖ് ഖാൻ (24) ആണ് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തുമൈർ അസീസയിൽ ഇസ്തിറാഹയിൽ ജോലി ചെയ്ത് വരികയായിരുന്നു. റൂമിൽ നിന്ന് പുകശ്വസിച്ച് ആണ് മരണം. മയ്യത്ത് തുമൈർ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങളുമായി തുമൈർ കെഎംസിസി വെൽഫെയർ പ്രവർത്തകൻ വാജിദ് കണ്ണൂർ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ധീഖ്‌ തുവ്വൂർ എന്നിവർ രംഗത്തുണ്ട്.

മുഫീഖ് ഖാൻ

ഏതാനും ദിവസങ്ങൾക്കു മുമ്പ് തമിഴ്നാട് സ്വദേശിയും പുക ശ്വസിച്ച് മരണപ്പെട്ടിരുന്നു. രാത്രി റൂമിൽ തണുപ്പകറ്റാൻ വിറക് കത്തിച്ചു വെച്ച് റൂമിന്റെ കതക് അടച്ചു കിടന്നു ഉറങ്ങിപോയപ്പോൾ പുക ശ്വസിച്ചാണ് മരണപ്പെട്ടത്. തണുപ്പ് കാലമാണ് സഊദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.

ചൂട് ലഭിക്കുന്നതിനായി തീ പുകക്കുന്നതും ഹീറ്ററുകൾ ഓൺ ചെയ്തു അശ്രദ്ധമായി വെക്കുന്നതും അപകടത്തിലേക്ക് നയിക്കും. ഉറങ്ങുന്ന സമയത്ത് ഒരിക്കലും ഹീറ്ററുകൾ ഓൺ ചെയ്ത് ഉറങ്ങാൻ പാടില്ലെന്ന കാര്യം പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക