അബുദാബി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും അബുദാബിയിലേക്കുള്ള വിമാനത്തില്‍ വെച്ച് ഇത്തിഹാദ് എയര്‍വെയ്‍സിന്റെ സര്‍പ്രൈസ്. മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് ഇ.വൈ 205 വിമാനത്തില്‍ യാത്ര ചെയ്‍ത ആ ഇന്ത്യക്കാരന്‍ ഇത്തിഹാദിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ള ഒരാളിയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റൊരുന്നുമല്ല ഇത്തിഹാദില്‍ ഇതുവരെ യാത്ര ചെയ്‍തിട്ടുള്ളവരുടെ എണ്ണം ഈ വര്‍ഷം പത്ത് ലക്ഷം തികഞ്ഞത് അയാളിലൂടെയായിരുന്നു. യാത്രക്കാരനും കുടുംബത്തിനും കേക്കും സമ്മാനമായി മടക്കയാത്രക്കുള്ള ടിക്കറ്റും ഇത്തിഹാദ് സമ്മാനിച്ചു. ഒപ്പം ഇത്തിഹാദ് ഗസ്റ്റിലെ ഗോള്‍ഡ് മെമ്പര്‍ഷിപ്പും മനാഹരമായ ഈ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഒരു പോളറോയിഡ് ക്യാമറയും ജീവനക്കാര്‍ നല്‍കി.
10 ലക്ഷം യാത്രക്കാരെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിടാന്‍ സഹായിച്ച എല്ലാ യാത്രക്കാര്‍ക്കും നന്ദി അറിയിക്കുന്നതായി ഇത്തിഹാദ് എയര്‍വെയ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്റോനോവാല്‍ഡോ നീവ്സ് പറഞ്ഞു.
We celebrated a major milestone: carrying 10 million passengers around the world. To mark this achievement, the 10 millionth passenger and their family were treated to a special surprise onboard flight EY205 from Mumbai to Abu Dhabi.
Read more on: https://t.co/zMoOWZG1rh pic.twitter.com/Zjken3YR98
— Etihad Airways (@etihad) December 29, 2022
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക