‘ആകാശത്ത് അടിയോടടി’ വിമാന യാത്രക്കിടെ തര്‍ക്കം, തല്ലിത്തീര്‍ത്ത് യാത്രികര്‍ – വീഡിയോ

0
7235

ന്യൂഡല്‍ഹി: പലതരം കൂട്ടത്തല്ലുകള്‍ കണ്ടിട്ടില്ലേ. ഇതാ ആകാശത്ത് ഒരു കൂട്ടത്തല്ല്. തായ് സ്‌മൈല്‍ എയര്‍വേസിലാണ് ഈ അപൂര്‍വ്വ കൂട്ടത്തല്ല്. വിമാന യാത്രക്കിടെ ഉണ്ടായ വാക് തര്‍ക്കമാണ് തല്ലിലേക്ക് നയിച്ചത്. യാത്രക്കാരിലൊരാളെ കുറച്ചുപേര്‍ ചേര്‍ന്ന് തല്ലിച്ചതക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടുപേര്‍ തമ്മിലാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് സഹയാത്രികരില്‍ ചിലര്‍ ഇതിലിടപെട്ടു. അതോടെ തര്‍ക്കം അടിയിലേക്ക് വഴിമാറുകയായിരുന്നു. വിമാനത്തിന്റെ ജീവനക്കാര്‍ ഇരുവരെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തര്‍ക്കം തല്ലിത്തന്നെ തീര്‍ത്തു. മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഒരാള്‍ ‘താന്‍ സമാധാനത്തോടെ സീറ്റിലിരിക്ക്’ എന്ന് പറയുന്നത് കേള്‍ക്കാം. ആ സമയം മറ്റുള്ളവര്‍ ‘കൈ ചൂണ്ടി സംസാരിക്കരുത്’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വാക് തര്‍ക്കം തല്ലിന് വഴിമാറുകയാണ്. ഒരാള്‍ അതി രൂക്ഷമായി മറ്റേയാളെ തല്ലുന്നു. അടിച്ചയാളുടെ പരിചയക്കാരും തല്ലുന്നുണ്ട്. തല്ലുകൊണ്ടയാള്‍ തിരിച്ചടിക്കുന്നില്ല, പക്ഷേ, അടി തടയാന്‍ ശ്രമിക്കുന്നുണ്ട്.

ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തിലാണ് തല്ലുണ്ടായത്. സംഭവത്തെ കുറിച്ച് തായ് സ്‌മൈല്‍ എയര്‍വേസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക