അനുമതിയില്ലാതെ പകരക്കാരെ നിയമിച്ചു; സഊദിയിൽ ഇമാമുമാരെ ഇസ്​ലാമിക മന്ത്രാലയം പിരിച്ചുവിട്ടു

0
1887

റിയാദ്: സഊദിയിലെ ചില പള്ളികളിൽ വെള്ളിയാഴ്ച (ഖുത്ബ) പ്രസംഗത്തിനും നമസ്കാരത്തിന് നേതൃത്വം നൽകാനും അനുമതിയില്ലാതെ പകരക്കാരെ നിയമിച്ച ഇമാമുമാരെ സഊദി ഇസ്​ലാമിക മന്ത്രാലയം പിരിച്ചുവിട്ടു.

മന്ത്രാലയത്തെ അറിയിക്കാതെ വെള്ളിയാഴ്ച ‘ഖുത്ബ’ (പ്രഭാഷണം) നിർവഹിക്കാൻ പകരം ആളുകളെ നിയോഗിച്ചതിനാണ് നിരവധി ഇമാമുമാരെ പിരിച്ചുവിട്ടത്.

വെള്ളിയാഴ്ച പ്രസംഗത്തിനുള്ള വിഷയം മന്ത്രാലയം മുൻകൂട്ടി നിശ്ചയിച്ച്​ വിജ്ഞാപനം അയക്കുകയാണ്​ പതിവ്​. ഇത് അവഗണിച്ച് സ്വന്തം വിഷയം തെരഞ്ഞെടുത്ത് പ്രസംഗം നിർവഹിക്കാൻ മന്ത്രാലയം അനുവദിക്കാറില്ല.

ഇത്തരത്തിൽ മന്ത്രാലയ വിജ്ഞാപനത്തിന്​ വിരുദ്ധമായി പ്രഭാഷണം നടത്തിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ നടത്തിയ അ​ന്വേഷണത്തിലാണ്​ പല ഇമാമുമാരും അനുമതി വാങ്ങാതെ പകരക്കാരെ അയച്ച്​ ഖുത്​ബ നടത്തുന്നതായി കണ്ടെത്തിയത്​.