പുതിയ തൊഴില്‍ വിസയില്‍ സഊദിയിലേക്ക് വരുന്നവർക്ക് ഇന്ത്യയില്‍ വെച്ച് തന്നെ തൊഴിൽ പരീക്ഷ

ഈ മാസാവസാനം മുതല്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷ

0
5083

റിയാദ്: പുതിയ തൊഴില്‍ വിസയില്‍
സഊദിയിലേക്ക് വരുന്നവർക്ക് ഇന്ത്യയില്‍ വെച്ച് തന്നെ പ്രൊഫഷന്‍ ടെസ്റ്റ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ അഞ്ച് വിദഗ്ധ തൊഴില്‍ മേഖലയിലാണ് പരീക്ഷകള്‍ നടക്കുക. ഈ മാസാവസാനം മുതല്‍ ന്യൂഡല്‍ഹിയിലും മുംബൈയിലുമുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതേണ്ടത്.

ഭാവിയില്‍ 23 മേഖലയില്‍ പരീക്ഷ നടത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സഊദി അറേബ്യയില്‍ പരീക്ഷ നടത്തുന്ന എല്ലാ പ്രൊഫഷനുകളിലും ഇന്ത്യയില്‍ വെച്ച് തന്നെ പരീക്ഷ നടത്തും. അവര്‍ക്ക് സൗദിയില്‍ എത്തിയാല്‍ പരീക്ഷയുണ്ടാവില്ല.

അടുത്തിടെയാണ് ന്യൂഡല്‍ഹി സഊദി എംബസിയില്‍ ലേബര്‍ അറ്റാഷെയുടെ ഓഫീസ് തുറന്നത്. സഊദി അറേബ്യയിലെ തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്താനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും യോഗ്യതയില്ലാത്തവരുടെ ഒഴുക്ക് തടയാനുമാണിതെന്ന് മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക