ന്യൂ ഇയർ ആഘോഷിക്കാൻ റിയാദിലേക്ക് വരൂ….. അതിശയിപ്പിക്കുന്ന പരിപാടി ഒരുക്കി അതോറിറ്റി

0
2074

റിയാദ്: പുതുവർഷം ആഘോഷിക്കാൻ വിപുലമായ പരിപാടികളുമായി
എന്റർടെയ്ൻമെന്റ് അതോറിറ്റി.
ഡിസംബർ 31 ന് രാത്രി റിയാദ് ബുളവാഡിലെ മുഹമ്മദ് അബ്ദു തിയേറ്ററിൽ അറബ് ലോകത്തെ പ്രമുഖ ഗായകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ച് ഗാനസന്ധ്യ നടത്തുമെന്ന് റിയാദ് എന്റർടെയ്ൻമെന്റ് അതോറിറ്റി ഗവർണർ തുർക്കി ആലുശൈഖ് അറിയിച്ചു.

അറബ് ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള മുഹമ്മദ് അബ്ദു, മാജിദ് അൽമുഹന്ദിസ്, റാശിദ് അൽമാജിദ്, അബ്ദുൽ മജീദ് അബ്ദുല്ല, അഹലാം, അസാല, ലതീഫ, ബൽഖീസ് അടക്കം മുപ്പതിലധികം കലാകാരന്മാർ അണിനിരക്കും.

റിയാദ് സീസണിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
300 മുതൽ 2500 വരെ റിയാലാണ് എൻട്രി പാസ്.

സഊദി അറേബ്യൻ സംഗീതജ്ഞനായിരുന്ന, സ്വർണ കണ്ഠം എന്നും ഭൂമിയുടെ ശബ്ദം എന്നും അറിയപ്പെട്ടിരുന്ന തലാൽ മദ്ദാഹിന് മരണാനന്തര ബഹുമതിയും ഈ ചടങ്ങിൽ സമർപ്പിക്കും.