സാങ്കേതിക പ്രശ്നം പരിഹരിച്ചെന്ന് അധികൃതര്‍; യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

0
1269

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്ന് ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാവിലെ 7.25ന് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകിയത്. രാവിലെ ഒമ്പതു മണിയോടെ എല്ലാവരെയും വിമാനത്തിൽ കയറ്റിയെങ്കിലും സാങ്കേതിക തകരാര്‍ പറഞ്ഞു ഇറക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും യാത്ര വീണ്ടും അനിശ്ചിതമായി നീണ്ടു.

നാലുമണിക്ക് പുറപ്പെടുമെന്നാണ് ഒടുവിൽ അറിയിച്ചത്. സാങ്കേതിക പ്രശ്നം പരിഹരിച്ചതായി അധികൃതര്‍ യാത്രക്കാരെ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക