ജിദ്ദ: ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തവും വര്‍ണാഭവുമായ കലാ സാംസ്കാരിക പരിപാടികള്‍ കൊണ്ടും ഒ. ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സേവന കേന്ദ്രയുടെ എട്ടാം വാര്‍ഷികാഘോഷം ‘ഹൃദ്യം 2022’ ഉത്സവ സമാനമായ അന്തരീക്ഷത്തിൽ ജിദ്ദയിലെ പൗര പ്രമുഖരുടേയു൦ ഇതര പ്രവാസി സ൦ഘടന നേതാക്കളുടെയും സാന്നിധ്യത്തിൽ അരങ്ങേറി. ലീഡർ കെ. കരുണാകരന്റെ നാമോദയത്തിൽ ഒരുക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ സേവന മേഖലകളിൽ പ്രവർത്തിച്ച കൺവീനർമാരെയും വളണ്ടിയർമാരെയും ജിദ്ദ ഒ ഐ സി സി മെമെന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
വിവിധ കൺവീനർമാരായ അലി തേക്കുതോട് (പ്രവാസി സേവന കേന്ദ്ര), മാമ്മദ് പൊന്നാനി (കോവിഡ് റീലീഫ് സെൽ), നൗഷാദ് അടൂർ (നോർക്ക ഹെല്പ് സെൽ), നാസിമുദ്ധീൻ മണനാക് (പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം), അസാബ് വർക്കല (ഹജ് വളണ്ടിയർ സെൽ), അനിൽ കുമാർ പത്തനംതിട്ട (ശബരിമല തീര്‍തഥാടക സേവന കേന്ദ്രം), എന്നിവരെ ഷാൾ അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. കൂടാതെ കൺവീനർമാർക്കൊപ്പം സജീവമായി പ്രവർത്തിച്ച മുജീബ് മൂത്തേടത്ത്, ഷെമീർ നദവി കുറ്റിച്ചൽ, അഷ്റഫ് വടക്കേകാട്, റഫീഖ് മൂസ ഇരിക്കൂർ, സിദ്ദിഖ് പുല്ലങ്കോട്, നൗഷീർ കണ്ണൂർ, മുജീബ് തൃത്താല, രാധാകൃഷ്ണൻ കാവുമ്പായി, അനിൽ കുമാർ ചക്കാരക്കൽ, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, അൻവർ വാഴക്കാട്, അയൂബ് പന്തളം, ഹാരിസ് കാസർഗോഡ്, ഷിനോയ് കടലുണ്ടി, അബൂബക്കർ തിരുവനന്തപുരം, സജി ജോർജ്, ബിജി സജി, ശറഫുദ്ധീൻ പത്തനംതിട്ട, അഷ്റഫ് വാഴക്കാട്, മനോജ് മാത്യു അടൂർ, അഷ്റഫ് കൂരിയോട്, ഷാനവാസ് സ്നേഹക്കൂട്, ഷാഫി മജീദ്, ഉസ്മാൻ കുണ്ട്കാവിൽ, സുബൈർ നാലകത്ത്, ഉസ്മാൻ പോത്ത്കല്ല്, നസീർ വടക്കേക്കാട്, ഹരികുമാർ ആലപ്പുഴ തുടങ്ങിയവർക്ക് അനുമോദന സർട്ടിഫിക്കറ്റുകൾ നൽകി.
ദേശീയ നേതാക്കൻമാരുടെ അർത്ഥ പ്രാധാന്യമുള്ള പ്രസംഗ ശകലങ്ങൾ പറഞ്ഞു കൊണ്ട് അവരുടെ രൂപ സാദൃശ്യത്തോടെ കുട്ടികൾ അവതരിപ്പിച്ച റോൾ മോഡൽ പ്രസേൻറ്റേഷൻ ശ്രദ്ദേയമായി. ഡാൻസ്, ഒപ്പന, ഗാനമേള, തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. മുഫസില ഷാനു, മൗഷിമി ശരീഫ്, നദീറ മുജീബ്, സിമി രാധാകൃഷ്ണൻ, നാദിയ നൗഷാദ്, ബിനി രാഗേഷ് തുടങ്ങിയവർ വിവിധ ഡാൻസുകൾ ചിട്ടപ്പെടുത്തി.
വിവിധ ജില്ല, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹക്കീം പറക്കൽ, ഫസലുല്ല വെള്ളുവമ്പാലി, ലൈല സാക്കിർ, സിമി അബ്ദുൽ ഖാദർ, സുബ്ഹാൻ വണ്ടൂർ, സക്കീർ ചെമ്മണ്ണൂർ, വിജാസ് ചിതറ, അബ്ദുൽ കാദർ പെരുമ്പാവൂർ, നാസർ കോഴിത്തൊടി, ഹുസൈൻ ചുള്ളിയോട്, ഗഫൂർ പറയഞ്ചേരി, കെ. അബ്ദുൽ കാദർ ജെ. എൻ. എഛ്, ഇർഷാദ് ആലപ്പുഴ, ശരീഫ് തിരുവനന്തപുരം, ഷിനു ജമാൽ, വിവേക് തിരുവനന്തപുരം, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, സി. കെ ഗഫൂർ, നൗഷാദ് ചാലിയാർ, മറിയം തൗഫീഖ്, ഹർഷദ് ഏലൂർ, പ്രവീൺ എടക്കാട് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥികളായ സഹീർ സൂറാത്ത്, അഷ്റഫ് ജെ എൻ. എച്ച്, കബീർ അക്കോയ, നസീർ ബാവ കുഞ്ഞു, ഹിഫ്സു റഹ്മാൻ, റഷീദ് വാഴക്കാട്, അഷ്റഫ് അഴിക്കോട് തുടങ്ങിയവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കഴിഞ്ഞ ദിവസം വിട വാങ്ങിയ കെ. പി. സി. സി ട്രഷറർ അഡ്വ. വി. പ്രതാപ ചന്ദ്രന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്.