സഊദിയില്‍ അപകടങ്ങളിൽ മൂന്ന് മരണം

0
1612

റിയാദ്: സഊദി അറേബ്യയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണം, ഏഴ് പേർക്ക് പരിക്ക്. ദക്ഷിണ സഊദിയിലെ അൽബാഹ മേഖലയിൽ വാഹനങ്ങൾ അപകടത്തിൽപെട്ടും മണ്ണിടിഞ്ഞുമുണ്ടായ വിവിധ അപകടങ്ങളിലാണ് ജീവനുകൾ പൊലിഞ്ഞത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഞ്ചു വിദേശികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മൂന്നുപേർ തൽക്ഷണം മരിക്കുകയായിരുന്നു. രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അൽബാഹ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. മറ്റൊരു അപകടത്തിൽ കാർ കണ്ടെയ്നർ ടാങ്കറുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ നാല് സ്ത്രീകൾക്ക് പരിക്കേറ്റു.

അഖബ എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് ഒരാൾക്ക് നിസാര പരിക്കേറ്റു. ഇയാളെയും വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീകളെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക