റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: റിയാദ് കെ എം സി സി കോട്ടക്കൽ മണ്ഡലം  ജനറൽ ബോഡി യോഗം റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി ട്രഷറർ യു. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പുറമണ്ണൂർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിദ്ധീഖ് പാലക്കാട്‌, മുഹമ്മദ്‌ വേങ്ങര എന്നിവർ സംബന്ധിച്ചു. യോഗത്തിൽ വെച്ച് പുതിയ മണ്ഡലം കെഎംസിസി കമ്മിറ്റിയെ തെരെഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ യു. പി മുസ്തഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികൾ: മൊയ്തീൻ കുട്ടി പൊൻമള (പ്രസിഡണ്ട് ), ഫൈസൽ കൊന്നക്കാട്ടിൽ, മൊയ്‌ദീൻ കുട്ടി പുവ്വാട്, ഹാഷിം തോട്ടത്തിൽ, ജംഷീദ് കൊടുമുടി, ഹാഷിർ തങ്ങൾ ( വൈസ് പ്രസിഡന്റുമാർ), അഷ്റഫ് പുറമണ്ണൂർ (ജനറൽ സെക്രട്ടറി), ഫർഹാൻ കല്ലൻ, ഇസ്മായീൽ കാമ്പ്രത്ത്, യൂനുസ് പള്ളിക്കര, അബ്ദുൽ ഗഫൂർ ആക്കപ്പറമ്പ്, ശുഐബ് മന്നാനി, ഫാറൂഖ്‌ പൊന്മള ( ജോ. സെക്രട്ടറിമാർ), അബ്ദുൽ ഗഫൂർ കൊന്നാക്കാട്ടിൽ (ട്രഷറർ) ബഷീർ മുല്ലപ്പള്ളി (ചെയർമാൻ)

ശുഐബ് മന്നാനി പ്രാർത്ഥന നടത്തി. അഷ്‌റഫ്‌ പുറമണ്ണൂർ സ്വാഗതവും അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.