സഊദിയിൽ വീടിന് തീ പിടിച്ചു; യുവതിയെയും പിഞ്ചുകുഞ്ഞിനെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

0
1568

ദമാം: ദമാമില്‍ വീടിന് തീ പിടിച്ചു. യുവതിയെയും പിഞ്ചുകുഞ്ഞിനെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

ദമാം അല്‍ദബാബ് ഡിസ്ട്രിക്ടിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പിഞ്ചുകുഞ്ഞിനെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിക്കുന്നതിന്റെ ഫോട്ടോ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ടു.

അല്‍ദബാബിലെ കൊമേഴ്‌സ്യല്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു.