ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഒ​ട്ട​ക​യോ​ട്ട മ​ത്സ​ര​ത്തിന്​ റി​യാ​ദി​ല്‍ തു​ട​ക്കം

0
1210

റിയാദ്: 10 കോ​ടിയോളം സമ്മാനത്തുക ലഭിക്കുന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഒ​ട്ട​ക​യോ​ട്ട, സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ റി​യാ​ദി​ല്‍ തു​ട​ക്ക​മാ​യി. രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള ഒ​ട്ട​ക​ങ്ങ​ൾ മ​ത്സ​ര​ത്തി​നി​റ​ങ്ങും. മധ്യപൂർവ്വദേശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നും പ്ര​ദ​ർ​ശ​നം കാ​ണാ​നും പ​ങ്കെ​ടു​ക്കാ​നും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇ​തി​ന​കം ന​ഗ​ര​ത്തി​ലെ​ത്തി.

ഒ​ട്ട​ക​യോ​ട്ട, സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ൽ 10 കോ​ടി റി​യാ​ലാ​ണ് സ​മ്മാ​ന​ത്തു​ക. ഒ​ട്ട​ക​ങ്ങ​ളെ വ​ള​ർ​ത്താ​നും സം​ര​ക്ഷി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​ത്തെ​യും ആ​വ​ശ്യ​ക​ത​യെ​യും​കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം മേ​ള​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. നി​റം, ത​ല​യു​ടെ വ​ലു​പ്പം, ക​ഴു​ത്തി​​ന്റെ നീ​ളം, മു​തു​ക്, ക​ണ്ണു​ക​ളു​ടെ വ​ലു​പ്പം, പു​രി​കം, ചെ​വി​യു​ടെ സൗ​ന്ദ​ര്യം, ഉ​രു​ള​ൻ പൂ​ഞ്ഞ, പ​ല്ലി​നെ മൂ​ടു​ന്ന ചു​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന ഒ​ട്ട​ക​ങ്ങ​ളെ മോ​ഹ​വി​ല ന​ൽ​കി സ്വ​ന്ത​മാ​ക്കാ​ൻ മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​ട്ട​ക​ലേ​ല​വും പ​രേ​ഡു​മു​ണ്ട്.

ന​ഗ​ര​ത്തി​ൽ​നി​ന്ന് 130 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്ക്​ സ്ഥി​തി ചെ​യ്യു​ന്ന റു​മ പ​ട്ട​ണ​ത്തി​ലാ​ണ് കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ഒ​ട്ട​കോ​ത്സ​വ ന​ഗ​രി. വാ​ർ​ഷി​ക സാം​സ്കാ​രി​ക, സാ​മ്പ​ത്തി​ക, കാ​യി​ക, വി​നോ​ദ ഉ​ത്സ​വ​മാ​ണി​ത്. ജ​നു​വ​രി 15നാ​ണ് മത്സരം അ​വ​സാ​നി​ക്കു​ക.
സഊ​ദി ടൂ​റി​സ​ത്തി​​ന്റെ ഭാ​ഗ​മാ​യെ​ത്തു​ന്ന വി​ദേ​ശി​ക​ളും മേ​ള​യു​ടെ കൗ​തു​കം ആ​സ്വ​ദി​ക്കാ​ൻ വ​രു​ന്നു​ണ്ട്.