സഊദിയിൽ വാഹനാപകടം; മൂന്നു മരണം

0
2157

റിയാദ്: സഊദിയിലെ അല്‍സറാറിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തിങ്കളാഴ്ചയാണ് അപകടം നടന്നത്. പരിക്കേറ്റവരെ മലീജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടുപേരെ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്കും ഒരാളെ ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി.