സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സഊദി ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിച്ചു

0
2583

റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിനായി റിയാദില്‍ എത്തിയ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിനെ സന്ദർശിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിലെ വസതിയില്‍ എത്തിയാണ് സഊദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖിനെ സന്ദർശിച്ചത്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ, ലത്തീഫ് തൃക്കരിപ്പൂര്‍, ഹൈദര്‍ മാകോഡ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.

മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് 👇

സർവ്വ ശക്തനായ റബ്ബിന്റെ അപാരമായ അനുഗ്രഹം..

വിശ്വ ഇസ്ലാമിക പണ്ഡിതൻ,സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖിനെ ( حفظه الله ) സന്ദർശിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സർവ്വ ശക്തനായ റബ്ബിന്റെ അപാരമായ അനുഗ്രഹം… വിശ്വ ഇസ്ലാമിക പണ്ഡിതൻ,സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയർമാനുമായ…

Posted by Sayyid Munavvar Ali Shihab Thangal on Saturday, 17 December 2022