ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് അഫ്ഷിൻ ഇസ്മായിലിന്

0
6495

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഇനി അഫ്ഷിൻ ഇസ്മായിൽ ഗദർസാദെക്ക്‌.  65.24 സെന്റീമീറ്റർ മാത്രമാണ് ഉയരമുള്ളത്.

ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ബുക്കാൻ കൗണ്ടിയിലെ  വിദൂര ഗ്രാമത്തിൽ ജനിച്ച 21 കാരൻ  വളരെ ബുദ്ധിമുട്ടുള്ള ജീവിതമാണു നയിച്ചിരുന്നത്.

ഒരാളുടെ പരിചരണം ആവശ്യമാണെന്നതിനാൽ സ്കൂളിൽ പോകാൻ പോലും സാധിച്ചില്ലെന്നും അതിൽ അഫ്ഷിൻ ഏറെ നിരാശനായിരുന്നുവെന്നു പിതാവ് ഇസ്മയിൽ പറഞ്ഞു.

തന്റെ ജന്മനാട്ടിൽ ഇന്ന് അഫ്ഷിൻ താരമാണ്. എവിടെ ചെന്നാലും അവനു സുഹൃത്തുക്കളെ ലഭിക്കുന്നു. ആളുകൾ തന്നോട് സംസാരിക്കാനും സെൽഫി എടുക്കാനും വരുന്നത് സന്തോഷമുള്ള കാര്യമെന്ന് അഫ്ഷിൻ പറഞ്ഞു. ഫുട്ബോൾ ഇഷ്ടപ്പെടുന്ന അഫ്ഷിൻ കടുത്ത മെസ്സി ആരാധകനാണ്.

ഇറാൻ സ്വദേശിയായ അഫ്​ഷിൻ റെക്കോഡ്​ സ്ഥാപിക്കാനാണ്​ ദുബൈയിലെത്തിയത്​. ഇവിടെ നടന്ന വാർത്തസമ്മേളനത്തിൽ ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ എഡിറ്റർ ഇന്‍റ ചീഫ്​ ക്രെയ്​ഗ്​ ഗ്ലൻഡേയാണ്​ പുതിയ റെക്കോഡുകാരനെ പ്രഖ്യാപിച്ചത്​. പിതാവ്​ ഇസ്മായിലിനും മാതാവ് ഖാത്തൂനുമൊപ്പമാണ്​​ അഫ്​ഷിൻ ദുബൈയിൽ എത്തിയത്​. 70.21 സെന്‍റീമീറ്റർ ഉയരമുള്ള കൊളംബിയക്കാരൻ എഡ്വേഡ്​ നിനോ ഹെർണാണ്ടസിന്‍റെ റെക്കോഡാണ്​ അഫ്​ഷിൻ മറികടന്നത്​.