ഷാർജ: കെട്ടിടത്തില്‍ നിന്നു വീണു യുവതി മരിച്ചു. ഷാർജയിൽ ബുധനാഴ്ച രാവിലെയാണു സംഭവം. 35 കാരിയായ സിറിയൻ യുവതി 17-ാം നിലയിൽ നിന്നാണു വീണത്. സംഭവത്തെക്കുറിച്ച് അൽ ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, യുവതിയുടെ മൃതദേഹം ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ഷാർജ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടിട്ടുണ്ട്. ഭർത്താവിനെയും സാക്ഷികളെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. രാവിലെ 11.50ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിനു കോൾ ലഭിച്ചത്.
പൊലീസും പാരാമെഡിക്കുകളും സംഭവസ്ഥലത്തെത്തി ആശുപത്രിയിലേക്കു മാറ്റിയ സിറിയൻ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേക്കു മാറ്റി.