കാര്‍ ഷോറൂമില്‍ നിന്ന് ജീപ്പ് മോഷണം; പ്രതി പിടിയിൽ

0
1611

മക്ക: കാര്‍ ഷോറൂമില്‍ നിന്ന് ജീപ്പ് കവര്‍ന്ന പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.

അല്‍അദ്ല്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഷോറൂമില്‍ അതിക്രമിച്ചു കയറിയ ഇരുപതുകാരന്‍ ഷോറൂം ജീവനക്കാരനെ മര്‍ദിച്ച് താക്കോല്‍ കൈക്കലാക്കി കാറുമായി കടന്നുകളയുകയായിരുന്നു.

സംഭവത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ അല്‍റാശിദിയ ഡിസ്ട്രിക്ടില്‍ പഞ്ചര്‍ കടക്കു സമീപം നിര്‍ത്തിയിട്ട നിലയില്‍ ജീപ്പ് കണ്ടെത്തി.

ജീപ്പിന്റെ രണ്ടു ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞു. നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. യുവാവിന്റെ പക്കല്‍ 17,000 റിയാല്‍ കണ്ടെത്തി.