റിയാദ്: സഊദി അറേബ്യയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയ കാറുകള്‍ ലേലം ചെയ്ത് വില്‍ക്കുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ കാറുകളാണ് പൊതുലേലത്തിലൂടെ വില്‍ക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബുറൈദയിലായിരിക്കും ലേലമെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ തരത്തിലുള്ള ചെറിയ കാറുകളും ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളുമെല്ലാം ലേലം ചെയ്യുന്നവയുടെ കൂട്ടത്തിലുണ്ട്. ഈ വാഹനങ്ങള്‍ ലേലത്തില്‍ വാങ്ങുന്നവര്‍ കമ്മീഷനോ മൂല്യ വര്‍ദ്ധിത നികുതിയോ നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
مزاد علني للسيارات الحكومية pic.twitter.com/JaGtDZNtlO
— علي الحمداوي (@alisaifeldin1) December 13, 2022