സഊദി അറേബ്യയുടെ വിവിധ മേഖലകളിൽ വൻതോതിൽ മയക്കുമരുന്ന് വേട്ട; 421പേർ അറസ്റ്റിൽ

0
1092

റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ സർക്കുലേഷന്റെ നിയന്ത്രണത്തിന് വിധേയമായി വൻതോതിലുള്ള മയക്കുമരുന്നുകളുടെയും ഗുളികകളുടെയും കള്ളക്കടത്ത് ശ്രമങ്ങൾ തടഞ്ഞതായി ബോർഡർ ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

നജ്‌റാൻ, ജിസാൻ, അസീർ, വടക്കൻ അതിർത്തി പ്രദേശങ്ങളിലെ കള്ളക്കടത്ത് ശ്രമങ്ങൾ തങ്ങൾ പരാജയപ്പെടുത്തിയതായി
ഡയറക്ടറേറ്റ് വക്താവ് കേണൽ
മിസ്ഫിർ അൽ ഖുറൈനി പറഞ്ഞു.

52.4 ടൺ മയക്കുമരുന്ന് ഖാട്ടും 807 കിലോ മയക്കുമരുന്ന് ഹാഷിഷും, മെഡിക്കൽ സർക്കുലേഷന്റെ നിയന്ത്രണത്തിന് വിധേയമായി 475,000-ലധികം ഗുളികകളും കൂടാതെ 145,000-ലധികം നാർക്കോട്ടിക് ആംഫെറ്റാമൈൻ ഗുളികകളും തടഞ്ഞതായി അദ്ദേഹം പറഞ്ഞു. മൊത്തം 421 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിൽ 39 സഊദി പൗരന്മാരാണെന്നും 382 അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചവരുമാണ്.