പ്രവാസലോകത്തെ പ്രാർത്ഥനകൾ വിഫലം; നജ്‍മുദ്ദീൻ വിടവാങ്ങി

0
3609

റിയാദ്: സഊദി അറേബ്യയിലെയും നാട്ടിലെയും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ വിഫലമാക്കി നജ്‍മുദ്ദീന്‍ ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി. സഊദി അൽഹസ്സയില്‍ പ്രവാസിയായിരുന്ന കൊല്ലം പള്ളിമുക്ക് പി.ടി നഗർ പഴയാറ്റിൻ കുഴി എസ്.എ റസാഖിന്റെ മകനായ നജ്മുദ്ദീൻ (56) ആണ് ക്യാൻസർ രോഗം മൂർച്ഛിച്ചു മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 15 വർഷമായി സഊദി അറേബ്യയിലെ അൽഹസ്സ ഷുഖൈക്കിൽ ആശാരിയായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, നവയുഗം സാംസ്‍കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്നു. മജ്ജയിൽ ക്യാൻസർ ബാധിച്ചു എന്ന് കണ്ടതിനെത്തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോകുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന്റെ തുടർ ചികിൽസക്കായി നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സ സഹായഫണ്ട് സ്വരൂപിച്ച് കഴിഞ്ഞ ആഴ്ച പണം കൈമാറിയിരുന്നു.

എന്നാൽ കൂടുതല്‍ ചികിത്സകള്‍ക്ക് അവസരം നല്‍കാതെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. നജുമുദ്ദീന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക