ട്യൂമർ ബാധിച്ചു മരിച്ച സുഹൃത്തിനു വേണ്ടി നടന്നത് 87 കിലോ മീറ്റർ; മലയാളി യുവാവ് ഒന്നാമത്

0
1603

ഷാർജ: ട്യൂമർ ബാധിച്ചു മരിച്ച സുഹൃത്തിനു വേണ്ടി മലയാളി നടന്നത് 87 കിലോ മീറ്റർ. മസ്തിഷ്ക ട്യൂമർ മൂലം കഴിഞ്ഞ വർഷം അന്തരിച്ച തന്റെ ഹൈസ്കൂൾ സുഹൃത്തിന്റെ. പ്രിയ കൂട്ടുകാരന് സമർപിക്കാൻ വേണ്ടിയാണ് കായികതാരവും കായിക പ്രേമിയുമായ മലയാളി യുവാവ് നിഹാദ് നസീറുദ്ദീൻ 24 മണിക്കൂറിനുള്ളിൽ 87 കിലോ മീറ്റർ നടന്ന് ഒന്നാമതായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ഷീണം വകവെക്കാതെ ഓരോ കിലോ മീറ്ററും പിന്നിടുമ്പോഴും നിഹാദിന്റെ മനസ്സിൽ, മസ്തിഷ്ക ട്യൂമർ മൂലം കഴിഞ്ഞ വർഷം അന്തരിച്ച തന്റെ ഹൈസ്കൂൾ സുഹൃത്തിന്റെ ഒരേയൊരു മുഖം മാത്രമായിരുന്നു. ഷാർജയിലെ ക്ഷിഷാ പാർക്കിൽ അര്‍ബുദ ബോധവൽക്കരണത്തിനായുള്ള ‘റിലേ ഫോർ ലൈഫ്’ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ഷാർജയിൽ താമസിക്കുന്ന തൃശൂർ സ്വദേശി നിഹാദ് നടന്ന് ഒന്നാമതെത്തിയത്.

153,000 ചുവടുകൾ നടന്നാണ് ഇൗ നേട്ടം സ്വന്തമാക്കിയത്. വളരെ ബുദ്ധിമുട്ടിയാണ് നടത്തം പൂർത്തിയാക്കിയതെന്നും പക്ഷേ താൻ അതിന് തയാറായിരുന്നുവെന്നും നിഹാദ് പറഞ്ഞു. നടത്തം പകുതിയായപ്പോൾ കാലുകൾക്ക് കടുത്ത വേദന അനുഭവപ്പെട്ടെങ്കിലും ലക്ഷ്യം തുടർന്നു.

തന്റെ കമ്പനി ഉടമകളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഏറെ പിന്തുണയും അഭിനന്ദനവും ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. സപ്ലൈ ചെയിൻ ഡിപാർട്ട്‌മെന്റിലെ ക്രസന്റ് പെട്രോളിയത്തിലാണ് നിഹാദ് ജോലി ചെയ്യുന്നത്. എല്ലാ കാര്യങ്ങളും ചിട്ടയോടെ ചെയ്യുന്ന ഇദ്ദേഹം ജീവിതത്തിൽ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ട്. ഫിറ്റ്‌നസ് നിബന്ധനകൾ ആണ് അതിൽ പ്രധാനം, 2023 ലെ ‘റിലേ ഫോർ ലൈഫി’ൽ ഇപ്പോഴത്തെ റെക്കോർഡ് തകർക്കാൻ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു.

പിങ്ക് ചലഞ്ചും സമ്മർ ചലഞ്ചും ഉൾപ്പെടെയുള്ള വിവിധ ധനസമാഹരണത്തിലും ജീവകാരുണ്യ പരിപാടികളിലും നിഹാദ് വളരെക്കാലമായി പങ്കെടുക്കുന്നുണ്ട്. കൂടാതെ യുഎഇയിലെ ഫിറ്റ്നസ്, സ്പോർട്സ് ക്ലബുകളിലും ഇവന്റുകളിലും സജീവ പങ്കാളിയാണ് 28 കാരനായ ഇദ്ദേഹം. ഹൈസ്കൂൾ മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളി‍ൽ സജീവമാണ്.

2017ലാണ് എഫ്‌ഒസിപിയെയും (ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യന്റ്) റിലേ ഫോർ ലൈഫിനെയും കുറിച്ച് അറിഞ്ഞത്. പരിപാടിയുടെ മുഖ്യ പ്രായോജകരായ ക്രസന്റ് പെട്രോളിയത്തിൽ എന്റെ പിതാവ് നസീറുദ്ദീൻ ജോലി ചെയ്യുന്നതിനാൽ 2017 മുതൽ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക