വിശുദ്ധ നഗരിയിലേക്ക് വിദേശ ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്; അഞ്ചു മാസത്തിനിടെ നൽകിയത് 40 ലക്ഷം വിസകള്‍

0
856

മക്ക: വിദേശ രാജ്യങ്ങളിൽ നിന്നു വിശുദ്ധ ഭൂമിയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക് തുടരുന്നു. ഇതിനകം ഈ വർഷത്തെ ഉംറ സീസൺ തുടങ്ങിയത് മുതൽ അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി സഊദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുഹറം ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ വിദേശ തീര്‍ഥാടകര്‍ക്ക് അനുവദിച്ച ഉംറ വിസകളുടെ കണക്കുകൾ ആണിത്. വിദേശങ്ങളിൽ നിന്ന് ഉംറ വിസക്കാർ കൂടുതലായി എത്തുന്നതിനാൽ നിലവിൽ മക്കയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം, സഊദിയിൽ നിന്നും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഉംറ തീര്‍ഥാടകരും എത്തുന്നുണ്ട്. ഇതും തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. വിദേശങ്ങളിൽ നിന്ന് ഉംറ വിസ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിദേശ തീര്‍ഥാടകര്‍ക്ക് അറിയാന്‍ സാധിക്കും.

നുസുക്, മഖാം പ്ലാറ്റ്‌ഫോമുകള്‍ വഴി ഉംറ പാക്കേജുകള്‍ വാങ്ങാനും ഇവക്കുള്ള പണമടക്കാനും സാധിക്കും. ടൂറിസ്റ്റ്, സന്ദര്‍ശന, വ്യക്തിഗത വിസകള്‍ അടക്കം എല്ലായിനം വിസകളിലും സഊദിയില്‍ പ്രവേശിക്കുന്ന മുസ്‌ലിംകള്‍ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി ബുക്ക് പെയ്ത് പെര്‍മിറ്റുകള്‍ നേടി ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും സാധിക്കും.

ഉംറ വിസാ കാലാവധി 90 ദിവസമായി ദീര്‍ഘിപ്പിക്കുകയും സഊദിയിലെ ഏത് വിമാനത്താവളങ്ങൾ വഴി ഇറങ്ങാനും തിരിച്ചു പോകാനും സഊദി മുഴുവനായി സഞ്ചരിക്കാനും ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്. ഈ സൗകര്യങ്ങളും വിദേശ ഉംറക്കാരുടെ ഒഴുക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക