അര്‍ജന്റീനയെ വെല്ലുവിളിച്ചും മെസിയെ പുകഴ്ത്തിയും ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച്

0
2440

ദോഹ: അര്‍ജന്റീനയെ വെല്ലുവിളിച്ചും മെസിയെ പുകഴ്ത്തിയും ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച്. മെസ്സിയെ തടയുക പ്രയാസമാണെങ്കിലും അര്‍ജന്റീനയെ പരാജയപ്പെടുത്താന്‍ തങ്ങളുടെ ടീം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിനായിരിക്കും ക്രൊയേഷ്യ ഇറങ്ങുക എന്നും മോഡ്രിച്ച് പറഞ്ഞു. അര്‍ജന്റീന ഒരു വലിയ ടീമാണ്. ഒരു കളിക്കാരനെതിരെ മാത്രം കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മെസിയെ തടയാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ ഞങ്ങള്‍ തയ്യാറാണ് മോഡ്രിച്ച് പറ‍ഞ്ഞു.

ലോകകപ്പില്‍ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ലൂക്കയുടെ പ്രസ്താവന.

നേരത്തെ ക്രൊയേഷ്യ മികച്ച ടീമാണെന്നും അവര്‍ തങ്ങളുടെ കഴിവ് തെളിയിച്ചതാണെന്നും മെസിയും പറഞ്ഞിരുന്നു. 2018 ലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും 2014 ലെ ഫൈനലിസ്റ്റുകളായ അര്‍ജന്റീനയും തമ്മിലുള്ള സെമി പോര് കടുക്കുമെന്നുറുപ്പാണ്. ഖത്തര്‍ ലോകകപ്പ് സൂപ്പര്‍ താരം ലിയോ മെസിയുടെയും ലൂക്കാ മോഡ്രിച്ചിന്റെയും അവസാന ലോകകപ്പാകാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവരും തമ്മിലുള്ള കടുത്ത പോരിനായിരിക്കും ലുസൈല്‍ സ്റ്റേഡിയം സാക്ഷിയാവുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക