ഖത്തറിലെത്തുന്ന ലോകകപ്പ് സന്ദർശകരുടെ എണ്ണം ദശലക്ഷത്തിലധികം എത്തുമെന്ന് സി ഇ ഒ നാസർ അൽ ഖാതിർ

0
916

ദോഹ: അവസാന പാദത്തോടെ ഖത്തറിലെത്തുന്ന ലോകകപ്പ് സന്ദർശകരുടെ എണ്ണം ദശലക്ഷത്തിലധികം വരുമെന്ന് സി.ഇ.ഒ നാസർ അൽ ഖാതിർ.

ഇതുവരെ 800,000 ത്തിൽ അധികം ആരാധകരാണ് ഖത്തറിലെത്തിയതെന്നും വരും ദിവസങ്ങൾക്കുള്ളിൽ ഇത് ദശലക്ഷത്തിന് മുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നാസർ അൽ ഖാതിർ പറഞ്ഞു.

എജ്യുക്കേഷൻ സിറ്റിയിൽ അൽ ഖാതിർ ഹൗസിെൻറ പുനർനിർമാണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ പദ്ധതിക്കനുസൃതമായാണ് ടൂർണമെൻറിനെത്തുകയും പങ്കെടുക്കുകയും ചെയ്ത ആരാധകരുടെ എണ്ണമെന്നും ടൂർണമെൻറ് സംബന്ധിച്ചും സംഘാടനത്തെക്കുറിച്ചും വിവിധ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും അൽ ഖാതിർ ചൂണ്ടിക്കാട്ടി.

വ്യത്യസ്ത മേഖലകളിൽ പ്രതീക്ഷിച്ചതിനപ്പുറമാണ് നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ടെലിവിഷൻ കവറേജിൽ ഖത്തർ ലോകകപ്പ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചതിലപ്പുറം േപ്രക്ഷകരിലേക്കാണ് ഖത്തർ ലോകകപ്പ് ടെലിവിഷനിലൂടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.