ഒമാനിലേക്ക് പുതിയ സർവീസുമായി വിസ്താര

0
2014

മസ്‌കത്ത്: വിസ്താര എയർലൈൻസ് ഒമാനിലേക്ക് സർവീസ് ആരംഭിച്ചു. മസ്‌കത്ത്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സർവീസ്. ആഴ്ചയിൽ ഏഴ് സർവീസുകൾ വീതം നടത്തും . എ320 നിയോ എയർക്രാഫ്റ്റ് ആയിരിക്കും സർവീസിന് ഉപയോഗിക്കുന്നത്.  എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തും.

രാത്രി 10.55ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ചെ 3.10ന് മുംബൈയിൽ മടങ്ങിയെത്തും.