സഊദി ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് റിയാദിൽ ഇന്ന് തുടക്കമാകും

0
1019

റിയാദ്: സഊദി പാചക കല കമ്മീഷൻ സഊദി ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് റിയാദിൽ ഇന്ന് തുടക്കം.

ഡിസംബർ 29 വരെ നീളുന്ന ഉത്സവം സഊദി അറേബ്യയുടെ സമ്പന്നമായ ഭക്ഷ്യ പൈതൃകം പ്രദർശിപ്പിക്കുകയും സന്ദർശകർക്ക് ആധികാരികമായ അനുഭവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സാംസ്കാരികവും പൈതൃകവുമായ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സഊദി വിഭവങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

സഊദി ഷെഫുകൾ അവരുടെ സർഗ്ഗാത്മകതയും കഴിവുകളും പ്രകടമാക്കിയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വിദ്യാഭ്യാസപരവും വിനോദപരവുമായ ഉള്ളടക്കം പ്രചരിപ്പിച്ച് അവരുടെ തനത് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും.

പുതിയ രുചികൾ പര്യവേക്ഷണം ചെയ്യുന്നതിനും, പാചക മത്സരങ്ങൾ, തദ്ദേശീയരുമായി അന്താരാഷ്‌ട്ര പങ്കാളികൾക്ക് ലഭ്യമായ പ്രോജക്ട് അവസരങ്ങൾ ചർച്ച ചെയ്യുന്നതിനും, രാജ്യത്തിൽ നിന്നുള്ള വ്യതിരിക്തമായ ആശയങ്ങൾ ലോകത്തേക്ക് കയറ്റുമതി ചെയ്യുന്നതിനും, രാജ്യത്തിന്റെയും മിഡിൽ ഈസ്റ്റ് മേഖലയുടെയും സംസ്കാരവും ചരിത്രവും പരിചയപ്പെടുത്താനും ഫെസ്റ്റിവൽ വൈവിധ്യമാർന്ന ഭക്ഷണ വിനോദ മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വിവിധ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഇവന്റുകളും അരങ്ങേറും, കൂടാതെ രാജ്യത്തിന്റെ ഓരോ പ്രദേശത്തിന്റെയും പ്രസിദ്ധമായ ചേരുവകളും പാചകക്കുറിപ്പുകളും സംവേദനാത്മക അനുഭവങ്ങളിലൂടെ ആസ്വദിക്കാൻ സന്ദർശകരെ പ്രാപ്തരാക്കുന്നതിനായി രാജ്യത്തെ പാചക പൈതൃക കലയ്ക്കായി ഒരു പ്രദേശം തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പാചക മത്സരങ്ങൾക്കും പരിപാടികൾക്കും ഫെസ്റ്റിവലിന്റെ പ്രകടന മേഖല സാക്ഷ്യം വഹിക്കും.