മക്ക: അടുത്ത ചൊവ്വാഴ്ച മക്ക അൽ മുകറമ ആകാശത്ത് വിശുദ്ധ കഅ്ബക്ക് നേർ മുകളിൽ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസം നടക്കുമെന്ന് ജിദ്ദയിലെ അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിസംബർ 13 ചൊവ്വാഴ്‌ച പുലർച്ചെ 04:07 ന് കഅ്ബക്ക് ലംബമായി ചന്ദ്രൻ മക്ക അൽ മുഖറമയുടെ ആകാശത്ത് സാക്ഷ്യം വഹിക്കുമെന്ന് ജിദ്ദ ജ്യോതിശാസ്ത്രജ്ഞൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. മസ്ജിദുൽ ഹറം പള്ളിയിലെ ഫജ്ർ നിസ്കാരത്തിനു ഒരു മണിക്കൂർ 22 മിനിറ്റ് മുന്നോടിയായിട്ടായിരിക്കും ഇത്. അപൂർവമായ ഈ പ്രതിഭാസം ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായിരിക്കുമെന്ന് ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി സൂചിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക