ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്; അമേരിക്കയെ പിന്തള്ളിയാണ് ഈ നേട്ടം യു എ ഇ സ്വന്തമാക്കിയത്

0
1901

അബുദാബി: അമേരിക്കയെ പിന്തള്ളി
ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്.

ആഗോള തലത്തിൽ 91% രാജ്യങ്ങളിലേക്കും മുൻകൂട്ടി വിസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണു യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്. 

സമ്പന്ന രാജ്യമായ അമേരിക്കയെ (83%) പിന്തള്ളിയാണു കൊച്ചു രാജ്യമായ യുഎഇ നേട്ടങ്ങളുടെ നെറുകിലെത്തിയത്. ജർമനി, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ് രാജ്യങ്ങളിലെ പാസ്പോർട്ടുകളെയും യുഎഇ പാസ്പോർട്ട് മറികടന്നു. ആർട്ടൺ ക്യാപ്പിറ്റലിന്റെ ലോക പാസ്പോർട്ട് സൂചികയിലാണ് ഈ നേട്ടം.

വിസയില്ലാതെ 121 രാജ്യങ്ങളിലേക്കും ഓൺ അറൈവൽ സൗകര്യത്തോടെ 59 രാജ്യങ്ങളിലേക്കും സഞ്ചരിക്കാം. ഇവിടത്തെ ഒരു കോടിയിലേറെ ജനസംഖ്യയിൽ 90% വിദേശികളാണ്.19 രാജ്യങ്ങളിലേക്കു മാത്രമാണു മുൻകൂട്ടി വിസ എടുക്കേണ്ടത്.

യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്കു വിസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ രീതിയിലുമാണു  സഞ്ചരിക്കാനാകുക.