ഖത്തറിലേക്ക് ഹയ്യാ കാർഡില്ലാതെ പ്രവേശനം നിശ്​ചിത തൊഴിൽ മേഖലയിലുള്ളവർക്ക്​ മാത്രം

0
1948

ദോഹ: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക്​ പ്രവേശനം അനുവദിക്കുമെന്ന അറിയിപ്പിനു പിന്നാലെ ഖത്തറിലേക്ക് പോകാൻ എത്തിയവരിൽ ബഹു ഭൂരിപക്ഷവും പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ കുടുങ്ങി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു.എ.ഇ, സഊദി, ബഹ്​റൈൻ, ഒമാൻ, കുവൈത്ത്​ തുടങ്ങയ ഗൾഫ്​ രാജ്യങ്ങളിൽ നിന്നും ഒഴിവ് ദിവസം കണക്കാക്കി അബു സംറ അതിർത്തിയിൽ എത്തിയവരിൽ ബഹു ഭൂരിപക്ഷം പേർക്കും ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് ഹയ്യ കാർഡ് ഇല്ലാതെ പ്രവേശനം അനുവദിച്ചുവെങ്കിലും നി​ചിത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ മാത്രമാണ്​ പ്രവേശനം നൽകുന്നത്.

സഊദിയിലെ വിവിധ നഗരങ്ങളില്‍നിന്ന് ദോഹ എയര്‍പോര്‍ട്ടില്‍ എത്തിയവരിൽ ഇഖാമയില്‍ ആറുമാസ കാലാവധിയില്ലാത്തവരെയും നിര്‍ണിത പ്രൊഫഷനില്ലാത്തവരെയും ദേഹ എയര്‍പോര്‍ട്ടിലെത്തിൽ നിന്ന് മടക്കി. സഊദിയിൽ നിന്ന് അനുമതി നൽകിയെങ്കിലും ദോഹ എമിഗ്രേഷനിലെ പരിശോധനയില്‍ കുടുങ്ങിയാണ് പലര്‍ക്കും മടങ്ങേണ്ടി വന്നത്.

ഇന്ത്യ, ഈജിപ്​ത്​, പാകിസ്​താൻ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരിൽ​ 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ മാത്രമാണ്​ ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക്​ പ്രവേശനം നൽകുന്നത്​. ഇതിനു പുറമെ, താമസിക്കുന്ന കാലയളവിലേക്കുള്ള ഹോട്ടൽ ബുക്കിങ്​ രേഖകൾ, റൗണ്ട്​ ​​ട്രിപ്പ്​ ടിക്കറ്റ്​ എന്നിവയും ഉറപ്പിക്കണം. 100 റിയാലാണ്​ എൻട്രി ഫീസ്​. പാസ്​പോർട്ടിനും, അതാത്​ രാജ്യത്തെ തിരിച്ചറിയൽ രേഖക്കും ചുരുങ്ങിയത്​ ആറു മാസം കാലാവധി ഉണ്ടായിരിക്കണം. പ്രവേശന അനുമതിയുള്ള തൊഴിൽ മേഖല ഐ.ഡിയിൽ ​​വ്യക്​തമായിരിക്കുകയും ​വേണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് അബു സംറ അതിർത്തി പോസ്റ്റിൽ എത്തിയ പലർക്കും പ്രവേശനം നൽകാത്തത് പലരും സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിട്ടുണ്ട്.

നിലവിൽ ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്ന പ്രൊഫഷനുകൾ 👇

1. അദീബ് (എഴുത്തുകാർ).

2. യൂണിവേഴ്സിറ്റി പ്രൊഫസർ

3. പത്രപ്രവർത്തകൻ

4. ജി.സി.സി രാജ്യങ്ങളിലെ എംബസികളിലെ തൊഴിലാളികൾ

5. പുരാവസ്തു ഗവേഷകൻ

6. പ്രൊഫസർ

7. ജിയോളജിസ്റ്റ് (ജനറൽ)

8. റഫറി (സ്പോർട്സ് ഫീൽഡ്​)

9. സാമ്പത്തിക വിദഗ്ധൻ

10. നിയമ വിദഗ്ധൻ

11. ഇൻഫർമേഷൻ സിസ്റ്റം വിദഗ്ധൻ

12. നയതന്ത്രജ്ഞൻ

13. പ്രസിഡൻറ്​/എക്‌സിക്യൂട്ടീവ് ഡയറക്ടർ

14. യൂണിവേഴ്സിറ്റി പ്രസിഡൻറ്​/ഡയറക്ടർ

15. കോടതി പ്രസിഡന്റ്

16. ചീഫ് പ്രോസിക്യൂട്ടർ

17. ക്ലബ്ബ്​ പ്രസിഡൻറ്​/മാനേജർ

18. കപ്പൽ /ഫെറി/ ടാങ്കർ എന്നിവയുടെ ക്യാപ്റ്റൻ

19. സ്​പെഷ്യലിസ്​റ്റ്​ ഡോക്ടർ

20. സർജൻ (എല്ലാ സ്പെഷ്യാലിറ്റികളും)

21. മൃഗഡോക്ടർ

22 പൈലറ്റ്

23 ശാസ്ത്രജ്ഞൻ

24 കോളേജ് ഡീൻ

25 ആസ്​ട്രോണമർ

26 ഭൗതിക ശാസ്ത്രജ്ഞൻ

27. ജഡ്ജി

28. ജനറൽ കെമിസ്റ്റ് (എല്ലാ സ്പെഷ്യലൈസേഷനുകളും)

29. അഭിഭാഷകൻ

30. ഡയറക്ടർ

31. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ

32. റേഡിയോ ഡയറക്ടർ

33. മീഡിയ ഡയറക്ടർ

34. റീജിയണൽ ഡയറക്ടർ

35. ബാങ്ക് മാനേജർ

36. ടി.വി ഡയറക്ടർ

37. സിനിമാ സംവിധായകൻ

38. ഹോട്ടൽ മാനേജർ

39. മ്യൂസിയം ഡയറക്ടർ

40. സ്കൂൾ പ്രിൻസിപ്പൽ

41. തിയേറ്റർ ഡയറക്ടർ

42. ആശുപത്രിയുടെ ഡയറക്ടർ

43. കൗൺസിലർ

44. എഞ്ചിനീയർ

45. പ്രോസിക്യൂട്ടർ

46. മന്ത്രാലയം അണ്ടർസെക്രട്ടറി

47. കോ-പൈലറ്റ്

48 എല്ലാ തരത്തിലുമുള്ള ഒരു കൺസൾട്ടന്റ്

49 ഓഡിറ്റർ (സാമ്പത്തിക – അക്കൗണ്ടുകൾ)

50 അനലിസ്റ്റ് (സാമ്പത്തിക – സാമ്പത്തിക സംവിധാനങ്ങൾ)

51 നിരീക്ഷകൻ (എയർ സേഫ്റ്റി)

52 പ്രോഗ്രാമർ

53 അക്കൗണ്ടൻറ്​

54. ഇൻസ്പെക്ടർ (മറൈൻ ഫയർ).

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക