ചൈനയുമായി സഊദി അറേബ്യ 35 കരാറുകളിൽ ഒപ്പ് വെച്ചു

0
1570

റിയാദ്: ചൈനീസ് പ്രസിഡന്റ ഷി ജിൻ പിംഗിന്റെ മൂന്ന് ദിവസ സഊദി സന്ദർശനത്തിന് ഇന്ന് സമാപനമാകും. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഷി ജിൻ പിംഗ് റിയാദിലെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിലെ അൽയമാമ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ രാജാവുമായും കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രത്യേക കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ 35 കരാറുകളിൽ ഒപ്പുവെച്ചതായി നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങളിലെയും വാഗ്ദാനമായ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്നതാണ് കരാറുകലെന്നും സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുതാകുന്നതാണ് കരാറുകലെന്നും സഊദി വാണിജ്യ നിക്ഷേപ മന്ത്രാലയം പറഞ്ഞു. ഊർജം, ഗതാഗതം, ഖനനം, ലോജിസ്റ്റിക്‌സ്, വാഹന നിർമാണം, വൈദ്യസഹായം, വിതരണ ശൃംഖലകൾ, സാങ്കേതികവിദ്യ വിവരങ്ങൾ കൈമാറൽ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഒപ്പുവെച്ച കരാറുകൾ ഉൾപ്പെടുന്നു.

സന്ദർശനത്തിന്റെ ഭാഗമായി സൽമാൻ രാജാവിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും അധ്യക്ഷതയിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലും സഊദി-ചൈന ഉച്ചകോടിക്ക് പുറമെ ഗൾഫ്-ചൈന സഹകരണ, വികസന ഉച്ചകോടി, അറബ്-ചൈന സഹകരണ, വികസന ഉച്ചകോടിയി എന്നിവയും റിയാദിൽ നടക്കുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക